ഇല മേള
മുഖം നോക്കി മനുഷ്യന്റെ പേര് വിളിച്ചതു പോലെ ഇല നോക്കി മര തൈകളെ തിരിച്ചറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്....
പഴമ മറഞ്ഞപ്പോള്‍ പലതും അവരുടെ കൂടെ മറഞ്ഞു ... ആധുനിക കാലത്തിലെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് തങ്ങള്‍ക്ക് ചുറ്റുമുള്ള പച്ചപ്പ് ഫോട്ടോകള്‍ക്ക് പിന്നിലെ ഭംഗിയുള്ള ബാഗൗണ്ട് മാത്രം ...
കണ്ണില്‍ തൊട്ടാല്‍ കാഴ്ചയ്ക്ക് തന്നെ കോട്ടം സംഭവിക്കുന്ന കണ്ണാം വട്ടിയും ...
തൊട്ടും തലോടിയും കളിച്ച തൊട്ടാവാടിയും ... മുറിവ് സംഭവിച്ചാല്‍ ഓടി പോയി ചാറെടുത്ത് തേച്ച കമിസ്റ്റ് പച്ചയും ... തേച്ചു കുളിച്ച ചെമ്പരത്തി താളി ഇലയും ....
ഒക്കെ പോയ കാല വസന്തമാണ് ..
മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് പോയ കാലത്തെ തിരിച്ചു വരയ്ക്കുകയാണ് ഇവിടെ ...
ഇലകളുടെ പ്രദര്‍ശനമൊരുക്കി ഓരോ മരത്തെയും അടുത്തറിയാനുള്ള അവസരം ...
ഇലയറിയാം ...
മരമറിയാം ...
മരത്തിന്റെ പൊരുളറിയാം ...
- സ്വാഗതം -
1 Comments
ReplyDeleteമാഷേ ഇതിൽ ഒന്നും വരുന്നില്ല