
ഗാന്ധി ജയന്തി വാരാചരണവും ചർക്ക
പ്രദർശനവും
മുഹിമാത്ത് ഹയർ സെക്കന്ററി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണത്തിന് തുടക്കം കുറിച്ചു.സ്കൂൾ മാനേജർ സുലൈമാൻ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ്, ഹെഡ് മാസ്റ്റർ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ചർക്ക ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായതിനെ കുറിച്ച് രേഷ്മ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. ചർക്കയുടെ പ്രവർത്തനം കുട്ടികൾ നേരിട്ട് മനസിലാക്കി. സീഡ് കോർഡിനേറ്റർ സന്തോഷ് കുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.
MHSS പുത്തിഗെ സീഡ് ക്ലബ്ബിന്റെ കൂട്ടുകാർ
കേരളത്തിന്റെ 68 മത് ജന്മദിനവുമായി
ബന്ധപ്പെട്ട് തെങ്ങിൻ തൈകൾ നട്ടു.
0 Comments