പ്രതിഭ സംഗമം നടത്തി 

പത്താം തരം ഡി ഡിവിഷന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്ലാസില്‍ നിന്നും ജില്ലാ - സംസ്ഥാന തലങ്ങളില്‍ കലാ - കായ്ക മേളകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ചവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. 

സ്കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ , പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഖാദര്‍, സ്റ്റാഫ് സെക്രട്ടറി റാഷിദ് മാസ്റ്റര്‍, ഷക്കീല ടീച്ചര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലാസ് ടീച്ചര്‍ അഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ക്ലാസ് ലീഡര്‍ മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും സ്നേഹ മധുരം വിതരണം ചെയ്തു.