മണ്ണിൽ നിന്നും മാനവികതയിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി.
സ്കൂൾ കാമ്പസില്‍ നിലത്തും ഗ്രോബാഗുകളിലും ചാക്കുകളിലുമായാണ് പച്ചമുളക്, വഴുതന, തുടങ്ങി പന്ത്രണ്ടോളം ഇനങ്ങളിലുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിച്ചത്.അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി, സമൃദ്ധി, അതുല്യ എന്നീ പച്ചമുളക് ഇനങ്ങളാണ് കൊണ്ടാട്ടത്തിനായി ഉപയോഗിച്ചത് . വിദ്യാർഥികളായ മുഹമ്മദ് , അർഫാത്ത്, മഹ്ഷൂഫ് എന്നിവർ ആദ്യവിൽപ്പനയ്ക്ക് നേതൃത്വം നൽകി . പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി. വേപ്പിന്‍ലായനി ഉപയോഗിച്ച് നിര്‍മിച്ച കീടനാശിനി ഉപയോഗിച്ചാണ് കീടങ്ങളെ നശിപ്പിക്കുന്നത്. കൃത്യമായ പരിചരണവും പുത്തിഗെ കൃഷി ഓഫീസറുടെ നിര്‍ദേശവും സഹായങ്ങളുമാണ് ജൈവപച്ചക്കറി കൃഷിയില്‍ വിജയം കൊയ്യാന്‍ സാധിച്ചതെന്ന് വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകരായ ഉമർ.എസ്, രതീഷ് വിവി എന്നിവർ പറഞ്ഞു. വരും തലമുറയ്ക്ക് കൃഷിയില്‍ അവബോധമുണ്ടാക്കുന്നതിന് അടുത്ത അധ്യായന വർഷം മുതൽ പച്ചക്കറി ഉത്പാദനത്തിന് വിപുലമായ സൗകര്യമൊരുക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു .



0 Comments