ഒരാള്‍ ഹൈസ്കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ വിജയിച്ച മുഹിമ്മാത്ത് HSS ലെ എസ്.കെ ഷമ്മാസും മറ്റൊരാള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മാപ്പിളപ്പാട്ടില്‍ വിജയിച്ച മലപ്പുറം പാണക്കാട് ദാറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയും തൃശൂര്‍ സ്വദേശിയുമായ ഇ.എം അഷ്ക്കറും ...
കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ അഷ്ക്കര്‍ ഒന്നാം സ്ഥാനവും ഷമ്മാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു ....
ജില്ലാ തലത്തില്‍ വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പുതിയ പാട്ട് തേടുന്ന വഴിയില്‍ ഈ കഴിഞ്ഞ സംസ്ഥാന സാഹിത്യോത്സവത്തില്‍ കലാ പ്രതിഭയായ അഷ്ക്കറിന്‍റെ പാട്ട് കേള്‍ക്കുകയും അത് തെരഞ്ഞെടുക്കുകയും ചെയ്തു.
പക്ഷേ പാട്ടിന്‍റെ വരികളും മറ്റു സംശയങ്ങളും ക്രോഡീകരിക്കുക എന്നത് വലിയ വെല്ലുവിളിയായ് ...
സംസ്ഥാന മാപ്പിള കലാ അക്കാദമി ലൈബ്രറിയിലേക്ക് പാട്ട് അയച്ചു നല്കി കൃത്യത ഉറപ്പ് വരുത്താന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു.
മാപ്പിള കലാ ഗവേഷകനായ എറണാകുളം സ്വദേശി ഫളീല്‍ മാഷ് മുഖാന്തരം അഷ്ക്കറിന്‍റെ നമ്പര്‍ സംഘടിപ്പിക്കുകയും ഒരു ദിവസം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു.
തികഞ്ഞ മടിയോടെയാണ് സംസാരിക്കുന്നത് കാരണം ഓരോ പാട്ടിന്‍റെ വരികള്‍ ഓരോ മത്സരാര്‍ത്ഥിയുടെയും ഒരുപാട് കാലത്തെ പ്രയത്നമാണ് .
പക്ഷേ കോള്‍ ചെയ്ത എന്നെ പോലും അത്ഭുതപ്പെടുത്തുന്ന മറുപടിയാണ് അഷ്ക്കറില്‍ നിന്ന് ലഭിച്ചത്. വരികള്‍ മുതല്‍ രചയിതാവും ഇതിവൃത്തവും വരെയുള്ള വിവരങ്ങള്‍ , തികഞ്ഞ സന്തോഷത്തോടെ ആ കുട്ടി പങ്കു വെച്ചു.
'' ഞാന്‍ കഴിഞ്ഞ വര്‍ഷവും ജയിച്ചില്ലെ മാഷേ ... ഇത്തവണ +1 അല്ലേ , ഹയര്‍ സെക്കണ്ടറിയിലാണ്. അവന്‍ പാടട്ടെ , ജയിക്കും ! സപ്പോര്‍ട്ട് ഉണ്ടാകും ..
ഞാനും ആ പാട്ടില്‍ തന്നെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത് , എനിക്ക് പ്രശ്നമില്ല ''
അത്ഭുതപ്പെടുത്തുന്ന മറുപടി ....
മത്സരങ്ങള്‍ മാത്രം നിറഞ്ഞ ലോകത്ത് പുതു തലമുറയിലും ഇത്തരം നല്ല വിദ്യാര്‍ത്ഥികളോ .... ഒരിക്കല്‍ മാത്രം പരിചയമുള്ള തന്‍റെ എതിര്‍ മത്സരാര്‍ത്ഥിക്ക് വേണ്ടി ഇങ്ങനെയൊക്കെ പറയണമെങ്കില്‍ തന്നെ വലിയ മനസ് വേണം ....
ആയിര കണക്കിന് രൂപ ചെലവഴിച്ച് ഈണം നല്കിപ്പിച്ച പാട്ട് ...
കഷ്ടപ്പെട്ട് വരികള്‍ തിട്ടപ്പെടുത്തി നാളുകള്‍ നീക്കി പ്രാക്ടീസ് ചെയ്ത് വിജയം കൊതിക്കുമ്പോഴും തന്‍റെ പാട്ട് മറ്റൊരാള്‍ക്ക് പാടാന്‍ അവസരമുണ്ടാക്കുക വഴി കലോത്സവത്തില്‍ ഇതൊരു പുതു ചരിത്രമാണ് ... മത്സരങ്ങള്‍ സൗഹൃദാന്തരീക്ഷത്തിലാവണമെന്ന സന്ദേശം .... ഞാന്‍ മാത്രമെന്ന് ചിന്തിക്കുന്ന ലോകത്ത് പരസ്പര സഹായവും സഹകരണവും കൊണ്ട് വലിയ പാഠം പകര്‍ന്ന ചെറിയ കുട്ടികള്‍ ... ഇന്നലെ രാത്രി വിളിക്കുമ്പോഴും തികഞ്ഞ സന്തോഷം ...
ഇന്നലെകളിലെ പ്രാര്‍ത്ഥനയിലും ഇരുവരുമായിരുന്നു ....
ഒപ്പം സഹായം ചോദിച്ച് വിളിച്ചതു മുതല്‍ ഇതുവരെ സോഷ്യല്‍ മീഡിയ വഴി മാര്‍ഗോപദേശം നല്കി ഇന്നത്തെ പരിപാടി കാണാന്‍ എറണാകുളത്തു നിന്ന് നീലേശ്വരം വരെ വരികയും നമ്മുടെ വിദ്യാര്‍ത്ഥിയെ മനം കുളിര്‍ക്കെ അനുഗ്രഹിക്കുകയും ചെയ്ത ഫളീല്‍ മാഷ് ....
അണിയറയുടെ പിന്നിലെ സഹായികള്‍ക്ക് ഒരു വലിയ ലൈക്കടിക്കാതെ നമ്മുടെ വിദ്യാര്‍ത്ഥിയുടെ വിജയം പൂര്‍ണമാകില്ല ...
ഇരു വിജയികള്‍ക്കും പ്രാര്‍ത്ഥനകള്‍ ....
ഒപ്പം ആശംസകള്‍ ....
ഒരു കിടിലന്‍ ലൈക്കും !!!
Ahmad Sadik
Muhimmath HSS
0 Comments