വായനാ വാരത്തിന്‍റെ മാതൃഭൂമി സീഡ് സംഘടിപ്പിച്ച '' MY BOOK CHALLENGE ''
ലൈബ്രറി പുസ്തക സമാഹരണത്തിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ക്ലബ്ബിന്‍റെ സര്‍വ്വവിധ സന്തോഷങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു... 

ക്ലാസുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ''MY BOOK CHALLENGE'' ല്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു കൊണ്ട് 10.B ക്ലാസ് വിജയിച്ചതായി അറിയിക്കുന്നു. പ്രസ്തുത ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് ടീച്ചര്‍ ജ്യോതിഷ ടീച്ചര്‍ക്കും മാതൃഭൂമി സീഡിന്‍റെ നന്ദി ... 

മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച ലൈബ്രറി പുസ്തക സമാഹരണത്തിലേക്ക് നമ്മുടെ സഹ പ്രവര്‍ത്തകനും ഹയര്‍ സെക്കന്‍ററി വിഭാഗം അധ്യാപകനുമായ 
ശ്രീ. സെല്‍വ രാജ് മാഷ് തന്‍റെ പുസ്തകങ്ങള്‍ സീഡ് വളണ്ടിയര്‍മാര്‍ക്ക് കൈമാറുകയും നമുക്ക് വലിയ മാതൃക സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു .. 

ഏകദേശം എട്ടായിരത്തിലധികം രൂപ വിലയുള്ള 30 ലധികം പുസ്തകങ്ങളാണ് അദ്ധേഹം ലൈബ്രറിക്ക് സമ്മാനിച്ചത്. 
മാഷിന് മാതൃഭൂമി സീഡിന്‍റെ ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.