പുത്തിഗെ: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ നവാഗതര്‍ക്ക് സ്വാഗതമോതി പുത്തിഗെ മുഹിമ്മാത്ത് സ്‌കൂളില്‍ പ്രവേശനോത്സവം. പുതുതായെത്തിയ കുട്ടികളെ സ്വാഗതഗാനം പാടിയും മധുരപലഹാരങ്ങള്‍ നല്‍കിയും മുതിര്‍ന്ന കുട്ടികളും അധ്യാപകരും സ്‌കൂള്‍ ഭാരവാഹികളും എതിരേറ്റു.